പന്തളം: ( www.truevisionnews.com ) എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
ചെങ്ങന്നൂർ വെൺമണി പാലവിള കിഴക്കതിൽ വിജയന്‍റെ മകൻ അർജുൻ വിജയൻ (21) ആണ് മരിച്ചത്.
എം.സി റോഡിൽ കുരമ്പാല ചിത്രോദയം വായനശാലക്ക് സമീപത്ത് ശനിയാഴ്ച ഉച്ച ഒന്നരയോട് കൂടിയാണ് അപകടം.
അടൂരിൽ നിന്ന് വെണ്മണിയിലേക്ക് വരികയായിരുന്നു ബൈക്ക്.
പന്തളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. അർജുൻ വിജയൻ തൽക്ഷണം മരിച്ചു.
അപകടസമയം കൊട്ടാരക്കരയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
#Bike #KSRTC #bus #collided #accident #youngman #died